Advertisement

ടീസർ ഉടൻ വേണം, ‘അജിത് കടവുളേ’ മുദ്രാവാക്യം വിളിച്ച് ശബരിമലയിൽ ബാനർ ഉയർത്തി ആരാധകർ, വിമര്‍ശനം

November 21, 2024
2 minutes Read

‘അജിത് കടവുളേ’ എന്ന മുദ്രാവാക്യം വിളിച്ച് ശബരിമല ക്ഷേത്ര സന്നിധിയിൽ ആരാധകർ ബാനർ ഉയർത്തി. ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ടീസറാണ് ആരാധകർ ആവശ്യപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആരാധകരുടെ ഈ പ്രവർത്തി ഇതിനിടെ വിമർശനവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്നും ഇത്തരത്തിലുള്ള ആരാധകരുടെ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ ആവശ്യപ്പെട്ട് ശബരിമലയിൽ ബാനർ ഉയർത്തി അജിത് ആരാധകർ പ്രതിഷേധിച്ചു.

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ അജിത്തിന്റെ ലുക്ക് പോസ്റ്ററുകൾ അല്ലാതെ മറ്റു അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

Story Highlights : Ajith Fans Teaser Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top