Advertisement

മല്ലു ഹിന്ദു വാട്‍സ്‌ആപ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

November 21, 2024
1 minute Read

മതങ്ങളുടെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ സസ്പെൻഷനിലായ IAS ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നർക്കോടിക് സെൽ എസിപിയാണ് അന്വേഷിക്കുക.

തെളിവുകൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് തീരുമാനം. തിരുവനന്തപുരം സിറ്റി നർക്കോടിക് സെൽ എസിപി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും.

നേരത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. മതസ്‌പർദ്ധ ഉണ്ടാക്കുന്ന തരത്തിലാണ് വാട്‍സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന കാര്യം സ്ഥിരീകരിക്കാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡിജിപിക്ക് പരാതി നൽകി.

Story Highlights : police investigation mallu hindu whatsapp controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top