Advertisement

റിസള്‍ട്ട് വരുംമുന്‍പേ റിസോര്‍ട്ട് റെഡി; മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യം

November 22, 2024
Google News 3 minutes Read
Maharashtra Election Resort Politics Begins, MVA To shift MLAs To Safe Location

മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പദ്ധതി തയ്യാറാക്കി പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ആരാവുമെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Maharashtra Election Resort Politics Begins, MVA To shift MLAs To Safe Location )

165 സീറ്റുവരെ കിട്ടുമെന്നാണ് പ്രതിപക്ഷ നിരയുടെ പ്രതീക്ഷ. എന്നാല്‍ ജയിച്ച് വരുന്ന എംഎല്‍എമാരെ പിടിച്ച് നിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോഴ കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാവുമെന്ന തിരിച്ചറിവിലാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എ മാറ്റാനുള്ളപദ്ധതി തയ്യാറാവുന്നത്. 2019ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപി ബന്ധം അവസാനിപ്പിച്ച പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും ഇത്തവണ ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.

Read Also: ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അതേപടി സംഭവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സഖ്യം. ഉയര്‍ന്ന പോളിംഗ് ശതമാനവും അനുകൂലമെന്നാണ് വിലയിരുത്തല്‍. ശക്തി മേഖലകളായ വിദര്‍ഭ പശ്ചിമ മഹാരാഷ്ട്രാ എന്നിവിടങ്ങില്‍ പോളിംഗ് ഉയര്‍ന്നതില്‍ കോണ്‍ഗ്രസ് സഖ്യവും പ്രതീക്ഷ വയ്ക്കുന്നുണ്ട്.

Story Highlights : Maharashtra Election Resort Politics Begins, MVA To shift MLAs To Safe Location

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here