‘സിജെപി പരാജയപ്പെട്ടു, കുപ്രചരണങ്ങൾ ഏറ്റില്ല, ജനങ്ങളാണ് വലുത്’: ഷാഫി പറമ്പിൽ

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ എംപി. മാധ്യമങ്ങളുടെ മനസ്സിൽ മാറ്റം ഉണ്ടാകാം. എന്നാൽ ജനങ്ങളുടെ മനസ്സിൽ മാറ്റമില്ല. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
പാലക്കാടിന്റെ സ്നേഹത്തെ കളങ്കപ്പെടുത്താൻ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങൾ ജനങ്ങൾ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.
ചരിത്രഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതിൽ കുപ്രചരണങ്ങൾക്ക് പ്രസക്തിയില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങൾ എന്നും ഷാഫി പറഞ്ഞു.
Story Highlights : Shafi Parambil on Rahul Mamkottathil win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here