പെട്ടി വിവാദവും സന്ദീപും പരസ്യവുമൊന്നുമല്ല,രാഹുലിന് വോട്ട് വര്‍ദ്ധിപ്പിച്ചത് SDPI പ്രചാരണം, അപകടം പിടിച്ച നിലയില്‍ കോണ്‍ഗ്രസ് തരംതാണു: ഡോ. പി സരിന്‍

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് വര്‍ധിക്കാന്‍ കാരണമായത് എസ്ഡിപിഐയുടെ പ്രചാരണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ പി സരിന്‍. ചില വിഭാഗങ്ങള്‍ക്കിടയിലുള്ള ബിജെപിപ്പേടി ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനായി എസ്ഡിപിഐ വോട്ട് സമാഹരിക്കുകയായിരുന്നുവെന്ന് ഡോ പി സരിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വളരെ അപകടം പിടിച്ച നിലയിലേക്ക് കോണ്‍ഗ്രസ് തരംതാണു. സ്‌ക്വാഡ് വര്‍ക്കിനും പള്ളിമുറ്റത്ത് ലഘുലേഖകള്‍ വിതരണം ചെയ്യാനും പോലും അവരിറങ്ങി. എസ്ഡിപിഐയെ യുഡിഎഫിന്റെ ഘടകക്ഷിയാക്കാനുള്ള ഫോര്‍മാലിറ്റി മാത്രമാണ് ആകെ ബാക്കിയുള്ളതെന്നും സരിന്‍ പരിഹസിച്ചു. (dr p sarin against sdpi and congress)
സിപിഐഎം ഉയര്‍ത്തിക്കൊണ്ടുവന്ന നീലപ്പെട്ടിയിലെ കള്ളപ്പണ വിവാദവും സന്ദീപിന്റെ വരവിന് പിന്നാലെ വന്ന പത്രപരസ്യവും മറ്റും വോട്ടുകുറയാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു സരിന്റെ മറുപടി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്ക് നിരാശയല്ല ഇനിയും കുറേക്കൂടി പ്രവര്‍ത്തിക്കാനുണ്ട് എന്ന പ്രതീക്ഷയാണ് തോന്നിയത്. ബിനോയ് വിശ്വത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. താന്‍ സിപിഐഎമ്മില്‍ ചേര്‍ന്നപ്പോള്‍ രക്തം രക്തത്തെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞയാളാണ് ബിനോയ് വിശ്വമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ കാരണങ്ങള്‍ നോക്കിയല്ല പറയുന്ന ആശയത്തിന്റേയും രാഷ്ട്രീയത്തിന്റേയും വ്യക്തത നോക്കിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ തന്നെയാണ് തന്നെയും തെരഞ്ഞെടുത്തതെന്ന് സരിന്‍ പറഞ്ഞു. വ്യക്തിപരമായ ലേബലല്ല ഇടതുരാഷ്ട്രീയം. വ്യക്തിപ്രഭാവത്തിന്റെ പുറത്തല്ല ജയവും തോല്‍വിയും. സ്ഥാനങ്ങളെ മുന്‍നിര്‍ത്തിയല്ല തനിക്ക് ആഗ്രഹങ്ങളുള്ളത്. ജനങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കണം വെറുതെ ഇരിക്കരുത് എന്ന് മാത്രമേയുള്ളൂവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : dr p sarin against sdpi and congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here