ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു
ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. തിരക്ക് വര്‍ധിച്ചെങ്കിലും ക്രമീകരണങ്ങളില്‍ തൃപ്തരായാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു. ഇതുവരെ ആറര ലക്ഷം ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത്.
വെള്ളിയാഴ്ച മാത്രം 87216 തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്നലെയും തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു. 73917 ഭക്തര്‍ ഇന്നലെ മാത്രം മലചവിട്ടി. വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ 10000 ന് മുകളില്‍ ആയിരുന്നു സ്‌പോട്ട് ബുക്കിംഗ്. മണ്ഡലകാലം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ആകെ എത്തിയവര്‍ ആറരലക്ഷമായി.
വെര്‍ച്വല്‍ക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചുമാണ് സുഖദര്‍ശനം സാധ്യമാക്കിയത്. എന്നാല്‍ വെര്‍ച്ചല്‍ ക്യു വഴി എത്തുന്ന ഭക്തരില്‍ ഒരുവിഭാഗം തീയതിയും സമയവും കൃത്യമായി പാലിക്കാത്തത് കൂടുതല്‍ പേരുടെ അവസരം നഷ്ടപ്പെടുത്തുണ്ട്. ഇതിനുപുറമെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി വര്‍ധിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നു. മകര വിളക്ക് അടുത്തിരിക്കേ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചേക്കുമെന്നാണ് സൂചന.
Story Highlights : Heavy rush at Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here