Advertisement

‘സി.പി.ഐ.എമ്മും പിണറായി വിജയനും കെ.എം ഷാജിയോട് പരസ്യമായി മാപ്പ് പറയണം’; വി.ഡി സതീശൻ

November 26, 2024
Google News 2 minutes Read

സി.പി.ഐ.എമ്മും പിണറായി വിജയനും കെ.എം ഷാജിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്‍കിയിട്ടുണ്ടോ?. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല്‍ ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിതെന്നും അദ്ദേഹം ചോദിച്ചു.

കെ.എം ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സി.പി.ഐഎമ്മിനും ഇ.ഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി. നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയ ഇനിയെങ്കിലും സി.പി.ഐ.എം അവസാനിപ്പിക്കണം. സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : ‘CPIM and Pinarayi Vijayan should apologize to KM Shaji’, VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here