Advertisement

പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം ഉയർത്തി എൽഐസി; ഇതോടെ 5 ശതമാനത്തിലേറെ ഉടമസ്ഥാവകാശം

November 26, 2024
Google News 2 minutes Read

പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനിയിൽ 5.02 ശതമാനമായി എൽഐസിയുടെ ഓഹരി പങ്കാളിത്തം. നവംബർ 26 ലെ ഓഹരി വിപണിയിലെ കണക്കുകളാണ് ഇക്കാര്യം ശരിവെക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ 0.034 ശതമാനം ഓഹരിയാണ് അധികമായി വാങ്ങിയത്.

നേരത്തെ പതഞ്ജലി കമ്പനിയുടെ 1,80,48,377 ഓഹരികളാണ് എൽഐസിയുടെ കൈവശം ഉണ്ടായിരുന്നത്. ഇത് 18173377 ആയി ഉയർന്നു. ഇന്ന് ഓഹരി വിപണിയിൽ 905.05 വിലയിൽ വിപണനം തുടങ്ങിയ എൽഐസി ഓഹരി വിപണി ക്ലോസ് ചെയ്തപ്പോൾ 907.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പതഞ്ജലി ഫുഡ്സിൻ്റെ ഓഹരി മൂല്യം ഇന്ന് 1760.2 ൽ വ്യാപാരം ആരംഭിച്ച് 1754.6 ലാണ് അവസാനിച്ചത്.

ഇതോടെ എൽഐസിയുടെ വിപണി മൂല്യം 63573.54 കോടി ആയി ഉയർന്നു. 1764.965 രൂപ ശരാശരി നിരക്കിലാണ് പതഞ്ജലിയുടെ ഓഹരികൾ ഇന്ന് എൽഐസി വാങ്ങിയത്. അതേസമയം പതഞ്ജലി ഓഹരികളുടെ മൂല്യം ഇനിയും ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റെമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 2259 രൂപയിലേക്ക് ഓഹരി മൂല്യം ഉയരുമെന്നാണ് വിലയിരുത്തുന്നത്.

Story Highlights : LIC increases stake to 5.02% in edible oil refiner Patanjali Foods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here