Advertisement

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

November 26, 2024
Google News 2 minutes Read
shaji

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഇഡി നല്‍കിയ ഹര്‍ജിയും തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്‍കിയതായി മൊഴിയില്‍ ഇല്ലെന്നാണ് കോടതിയുടെ നീരിക്ഷണം. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു.

മാനേജര്‍ പറഞ്ഞത് കോഴ അദ്ദേഹത്തിന് നേരിട്ട് നല്‍കിയില്ല എന്നാണെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് ഹൈകോടതി ഇടപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയായാലെ വസ്തുത പുറത്ത് വരു – കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Read Also: തൃശൂര്‍ വാഹനാപകടം: ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

നിര്‍ദേശത്തെ തുടര്‍ന്ന് മൊഴികള്‍ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹാജരാക്കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതെന്നാണ് കെഎം ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നിലവില്‍ സുപ്രീംകോടതി പരിഗണിച്ചത്.

Story Highlights : Supreme court dismissed bribery case against K M Shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here