Advertisement

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസ്; ‘വോട്ടിംഗ് മെഷീനുകള്‍ വിട്ടുകിട്ടണം’; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍

November 27, 2024
Google News 2 minutes Read

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിംഗ് മെഷീനുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൃശൂര്‍ തെരഞ്ഞെടുപ്പ് കേസ് ഇവിഎമ്മുമായി ബന്ധപ്പെട്ടതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. രാജ്യത്ത് ഉടന്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ഇവിഎം ആവശ്യമെന്ന് കമ്മിഷന്‍ കോടതിയിൽ.

സുരേഷ് ഗോപിക്കെതിരെ എഐവൈഎഫ് നേതാവ് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് കമ്മിഷന്റെ ആവശ്യം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ നിന്ന് പെൻഷൻ നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. എഐവൈഎഫ് നേതാവ് ബിനോയ് ആണ് ഹർജി നൽകിയത്.

Read Also: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല, മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ല; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക കൈമാറിയിട്ടുമുണ്ടെന്നുമാണ് ഹർജിയിലെ വാദം. ഹർജിയിൽ ഹൈക്കോടതി സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു.

Story Highlights : Election Commission approached High Court in Thrissur Lok Sabha election case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here