Advertisement

ഫെങ്കൽ ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി

November 27, 2024
Google News 2 minutes Read
fengal

ഫെങ്കൽ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട്. ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെങ്കൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേതുടർന്ന് നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

അതേസമയം, ചുഴലിക്കാറ്റ് വരുന്ന ദിവസങ്ങളിൽ കിഴക്കൻ തീര സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രാഥമിക നിഗമനം.

Story Highlights : Schools closed as cyclone Fengal approaches Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here