‘പി.ശശിയും പി.പി ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ട്’; സിബിഐ അന്വേഷണം വേണമെന്ന് പി.വി അൻവർ
കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്ന് പി വി അൻവർ ട്വന്റിഫോറിനോട്. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുമെന്നും പി വി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും പി പി ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും പി വി അൻവർ ആരോപിച്ചു.
ADGP എം ആർ അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടി എടുത്തില്ലെന്നും പി വി അൻവർ പറഞ്ഞു. സർക്കാർ നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേലക്കരയിൽ ലഭിച്ച ഓരോ വോട്ടും പാർട്ടിക്ക് നേട്ടമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ഭീഷണികൾക്കിടെയാണ് 4000 ത്തോളം വോട്ട് ഡിഎംകെ നേടിയത്. മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമാണെന്നും പി വി അൻവർ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Want CBI Probe into ADM Naveen Babu’s Death, P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here