തണുപ്പും തിരക്കുമൊക്കെ എന്ത്.. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനസ് കീഴടക്കി കുഞ്ഞ് മാളികപ്പുറം
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതൾ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. നിലമ്പൂരിൽ നിന്ന് അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് എട്ടുമാസം പ്രായമുള്ള ഇതൾ ശബരിമലയിൽ എത്തിയത്. തണുപ്പിനെ പോലും വകവയ്‌ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടിൽ ഇഴയുന്ന ഇതളാണ് ശബരിമലയിലെ താരം.
ശബരിമലയിൽ പ്രതിദിനം നിരവധി കുഞ്ഞുങ്ങളാണ് ചോറൂണിനായി എത്തുന്നത്. എല്ലാ ദിവസവും ഉഷപൂജയ്‌ക്ക് ശേഷമാണ് ചോറൂണ് നടക്കുന്നത്. സന്നിധാനത്തെ കൊടിമരത്തിന് സമീപമാണ് ചോറൂണ് നടക്കുന്നത്. റാക്ക് ഇലയിലാണ് കുഞ്ഞുങ്ങൾക്ക് പായസവും ചോറും നൽകുന്നത്. ഉഷപൂജയ്‌ക്ക് നേദിച്ച പായവസും ചോറും ഉപ്പും പുളിയുമാകും നൽകുന്നത്.
അതേസമയം ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധനയാണ്. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്.
അതേസമയം പന്ത്രണ്ടു വിളക്കിന്റെ ദീപപ്രഭയിലാണ് ശബരിമല സന്നിധാനം. ഇന്നലെ വൈകിട്ട് ദീപാരാധനയോടെയായിരുന്നു തിരുസന്നിധിയില്‍ വിളക്കുകള്‍ തെളിയിച്ചത്.
ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരകണക്കിന് ഭക്തരാണ് എത്തിയത്. ദീപാരാധനയ്ക്ക് ശേഷം അയ്യപ്പന് പുഷ്പാഭിഷേകം. അത്താഴ പൂജയ്ക്ക് പിന്നാലെ 11 മണിയോടെ ഹരിവരാസനം പാടി നടയടച്ചു. 12 വിളക്ക് കഴിയുന്നതോടെ മലയാളികളടക്കമുള്ള തീര്‍ത്ഥടകരുടെ എണ്ണത്തില്‍ ഇനി വര്‍ദ്ധന ഉണ്ടാകും.
Story Highlights : 8 Month Ithal in Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here