Advertisement

‘ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് നീക്കണം’; പ്രമേയവുമായി സമസ്തയിലെ ലീഗ് അനുകൂലികൾ

6 days ago
Google News 1 minute Read

ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്‌തയുടെ ആദർശ സമ്മേളനത്തിൽ പ്രമേയം. നടപടി വേണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികളുടെ യോഗത്തിൽ പ്രമേയം. ഉമർ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണം. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഉമർ ഫൈസിയെ മാറ്റിനിർത്തണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

സുപ്രഭാതം പത്രത്തിന്റെ സ്ഥാപിത താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സ്ഥാനത്തുനിന്ന് നീക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുപ്രഭാതത്തിൽ പരസ്യം നൽകിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ലീഗ് അനുകൂല വിഭാഗത്തിന്റെ കോഴിക്കോട്ടെ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എസ്‍വൈഎസ് നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂർ, ഓണപിള്ളി മുഹമ്മദ് ഫൈസി, എം.സി മായിൻ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

Story Highlights : action taken against umar faizi mukkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here