കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; അപകടം കോൺക്രീറ്റ് ചെയ്യുന്നതിനിടെ

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു. കൊല്ലം-തേനി ദേശീയപാതയിൽ അയത്തിലിലാണ് അപകടം നടന്നത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. നിർമാണത്തിലുള്ള അപാകതയല്ല പാലം തകരാനുള്ള കാരണമെന്നാണ് ദേശീയ പാത അതോറിറ്റി വിശദീകരിക്കുന്നത്.
പാലം കോൺക്രീറ്റ് ചെയ്യുന്നതിനടിയിൽ തൂണുകൾ സ്ഥാപിച്ചിരുന്നു. വെള്ളത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്. പാലത്തിലെ ഭാരം കൊണ്ട് തൂണുകൾ താഴേക്ക് തെന്നി മാറുകയായിരുന്നു. ഇതാണ് അപകടകാരണം. ദേശീയപാത അതോറിറ്റിയുടെ അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലത്തിന്റെ രണ്ടാം ഘട്ട കോൺക്രീറ്റിങ് ആരംഭിക്കുന്നതിനിടെയാണ് പാലം തകർന്നത്.
Read Also: ഡൽഹി പ്രശാന്ത് വിഹാറിലെ സ്ഫോടനം; വെളുത്ത പൊടി കണ്ടെത്തി; സ്ഥലത്ത് NSG പരിശോധന
ഈ സമയം നാല് തൊഴിലാളികൾ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പാലം തകരുന്ന സമയത്ത് തൊഴിലാളികൾ ഓടിമാറി. ഇവർക്ക് പരുക്കുകളൊന്നും ഇല്ല. പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്.
Story Highlights : Bridge collapsed in Kollam during construction works
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here