ഡൽഹി പ്രശാന്ത് വിഹാറിൽ PVR തിയേറ്ററിന് സമീപം സ്ഫോടനം
ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആർ തിയേറ്ററിന് സമീപം സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള മതിലിന് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.
അതേസമയം കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പൊലിസിന് ലഭിച്ചിരുന്നു.
Story Highlights : Explosion near PVR in Delhi’s Prashant Vihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here