ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും; ദേശീയ ജനറൽ സെക്രട്ടറി കേരളത്തിലേക്ക്
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി കേരളത്തിലേക്ക്. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ് നാളെ കേരളത്തിൽ എത്തും. സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പ് നേതാക്കളുമായും ദേശീയ ജനറൽ സെക്രട്ടറി ചർച്ച നടത്തും.
ഇക്കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ബിജെപി സംസ്ഥാന ഘടകത്തിൽ ഉടലെടുത്തത്. പ്രശ്നപരിഹാരത്തിന് സജീവമായ ഇടപെടൽ നടത്തുകയാണ് ദേശീയ ജനറൽ സെക്രട്ടറിയെ നേരിട്ട് കേരളത്തിലേക്ക് അയക്കുന്നതിലൂടെ ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും തരുൺ ചുഗ്ഗിൻ്റെ വരവിൽ ചർച്ചയാകും. പി കെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രനുമായും ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Read Also: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
തെരഞ്ഞെടുപ്പ് തോൽവിയും തുടർന്നുണ്ടായ പ്രശ്നങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയാകും. നേരത്തെ സംഘടനാ തെരഞ്ഞെടുപ്പിലെ വരണാധികാരികൾ കൂടിയായ പി കെ കൃഷ്ണദാസും എം ടി രമേശും ബിജെപി ഭാരവാഹി യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ഇക്കാരണത്താലാണ് ഗ്രൂപ്പ് പോര് ഇല്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക ലക്ഷ്യമിട്ട് ജനറൽ സെക്രട്ടറിയെ കേന്ദ്രനേതൃത്വം അയച്ചത്.
Story Highlights : BJP National General Secretary Tarun Chugh to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here