Advertisement

നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആരോഗ്യ വകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും

4 days ago
Google News 2 minutes Read

അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും.

നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിൻറെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read Also: CPIM ലോക്കൽ സമ്മേളനങ്ങത്തിലെ തമ്മിൽ തല്ല്; സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി

ആലപ്പുഴ കടപ്പുറത്തെ സർക്കാർ വനിതാ ശിശു ആശുപത്രിക്കെതിരെയും നഗരത്തിലെ മിഡാസ് ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ്
ഗുരുതരാരോപണം. ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തു.

സംഭവത്തിൽ ആലപ്പുഴ DYSP എംആർ മധു ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ ആലപ്പുഴ ഡിഎംഒ ജമുനാ വർഗീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കടപ്പുറം വനിത ശിശു ആശുപത്രിയിലെ സൂപ്രണ്ട് സമർപ്പിക്കുന്ന പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് ഡിഎംഒ കൈമാറും.

Story Highlights : Congenital malformation of the newborn Health department representatives will reach Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here