മലപ്പുറത്ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവ്

ഏഴ് വയസ്സുകാരിയെ പീഡപ്പിച്ച 33 കാരനായ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സപെഷ്യല്‍ കോടതി. മലപ്പുറം ചേമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് റംഷാദാണ് പ്രതി. ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. (Madrasa teacher who molested 7-year-old girl got 33 years imprisonment)
2022 മുതല്‍ 2023 വരെയുള്ള 1 വര്‍ഷം ഇയാള്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ വാദം കേട്ട പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സപെഷ്യല്‍ കോടതി പ്രതിയായ മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂര്‍ ഉച്ചപ്പള്ളില്‍ മുഹമ്മദ് റംഷാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം കഠിനതടവും, 1ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 10മാസം കൂടി കഠിന തടവ് അനുഭവിക്കണം. കൂടാതെ ജില്ല ലിഗല്‍ സര്‍വ്വീസസ്സ് അതോറിറ്റി വഴി അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ഡിസ്ട്രിക്റ്റ് ജഡ്ജ് ടി ഡി ബൈജു ആണ് ശിക്ഷ വിധിച്ചത്.
പുനലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ് നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അജിത്താണ് കോടതി മുമ്പാകെ ഹാജരായത്.
Story Highlights : Madrasa teacher who molested 7-year-old girl got 33 years imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here