ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിലും സര്‍ക്കാരിന് തിരിച്ചടി; സിസാ തോമസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് പിന്നാലെ ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിലും സര്‍ക്കാരിന് തിരിച്ചടി. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, ഗവര്‍ണര്‍ക്കും സിസ തോമസിനും നോട്ടീസ് അയച്ചു. (set back for state government in digital university vc appointment)
ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരായ ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചില്ല സിസ തോമസിന്റെ നിയമനമെന്നും അതിനാല്‍ റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആവശ്യം.
സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. സാങ്കേതിക സര്‍വകലാശാലയുടെ മുന്‍ വിസിയും ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പലുമായിരുന്നു സിസാ തോമസ്.
Story Highlights : set back for state government in digital university vc appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here