ഐഡന്റിറ്റി: ടൊവിനോ തോമസ് – തൃഷ ചിത്രം 2025 ജനുവരിയിൽ തിയേറ്ററുകളിൽ

ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ.
തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ആദ്യമായാണ് ടൊവിനോയുടെ നായികയാകുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
അഖിൽ ജോർജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Read Also: അണിയറയിൽ ഒരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രങ്ങൾ, 2025-ൽ കസറാൻ മോഹൻലാൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ആർട്ട് ഡയറക്ടർ – സാബി മിശ്ര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – അഖിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ – പ്രധ്വി രാജൻ, വി എഫ് എക്സ് – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ് – അനസ് ഖാൻ, ഡി ഐ -ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ് – ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – അഖിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഓ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Story Highlights : Tovino Thomas – Trisha movie IDENTITY hits theaters in January 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here