ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികൻ മരിച്ചു
ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് പരുക്കുപറ്റിയ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് ( 68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മർദ്ദനമേറ്റത്.
വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ഒപ്പിടണമെന്നാവശ്യപ്പെട്ട് അയൽവാസിയായ തച്ചവള്ളത്ത് അബ്ദുൾ കരീം അലിക്കുഞ്ഞുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് പിന്നീട് സംഘർഷത്തിലേക്ക് എത്തി. ഇതിനിടയിൽ പരുക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്. കേസിൽ 22 ന് അബ്ദുൾ കരീമിനെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights : A man dies during border dispute in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here