ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍
ക്ഷേമപെന്‍ഷന്‍ അനര്‍ഹരായ നിരവധി പേരുടെ കൈയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പെന്‍ഷന്‍ വിതരണത്തില്‍ അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. (CM Pinarayi vijayan says govt take action against pension scam)
മസ്റ്ററിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും യോഗത്തില്‍ തീരുമാനമായി. മരിച്ചവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്,ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
Read Also: ആലപ്പുഴയിലെ സിപിഐഎം നേതാവായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു
മരിച്ചവര്‍ക്ക് അടക്കം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഓരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്നവരുണ്ടെന്നും കണ്ടെത്തലുണ്ട്. സി&എജി റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍. 2023 സെപ്റ്റംബര്‍ മാസത്തിലാണ് ഇത്തരമൊരു സി&എജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത്.
മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാതെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചവരുടെ പട്ടികയിലെ 4039 എണ്ണത്തില്‍ 1698 ലും പെന്‍ഷന്‍ വിതരണം ചെയ്തു. ഇതില്‍ മാത്രം 2.63 കോടി രൂപയാണ് നഷ്ടം. നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതല്‍ ക്രമക്കേട്.
Story Highlights : CM Pinarayi vijayan says govt take action against pension scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here