വീടിന് തൊട്ടടുത്ത് നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി

സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. സമ്മേളന ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാണ് ജി സുധാകരന്‍. സമ്മേളനത്തില്‍ സ്വാഭാവികമായി ക്ഷണിക്കപ്പെടേണ്ടയാളാണ് അദ്ദേഹം. ( CPIM didn’t invite G Sudhakaran ambalappuzha area meeting)
ഇന്നലെ നടന്ന പ്രതിനിധി സമ്മേളത്തിലും ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്നില്ലെങ്കില്‍ പോലും മുതിര്‍ന്ന നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് പതിവാണ്. മന്ത്രി സജി ചെറിയാനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
മുന്‍പ് അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിലാണ് എച്ച് സലാം ജി സുധാകരനെതിരെ പരാതി നല്‍കിയിരുന്നത്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി സുധാകരന്‍ സജീവമായി പങ്കെടുത്തില്ലെന്നായിരുന്നു സലാമിന്റെ പരാതി. തന്നെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്നും സലാം ആരോപണം ഉന്നയിച്ചിരുന്നു. ഇത് അന്വേഷിച്ചശേഷം പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിയ്ക്കുമെതിരെ ജി സുധാകരന്‍ നിരവധി തവണ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Story Highlights : CPIM didn’t invite G Sudhakaran ambalappuzha area meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here