അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം: ദിലിയിൽ ആം ആദ്മി പദയാത്രയ്ക്കിടെ അജ്ഞാതൻ ദ്രാവകം ദേഹത്ത് ഒഴിച്ചു

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ദില്ലിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പദയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാൾ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. കെജ്രിവാളിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.
സ്ഥിതി കൂടുതൽ സംഘർഷഭരിതം ആകുന്നതിനു മുമ്പ് തന്നെ പ്രതിയെ പിടിക്കാൻ സാധിച്ചു എന്ന് പോലീസ് പിന്നീട് അറിയിച്ചു. സംഭവത്തിന് പിന്നാലെ എഎപി ദില്ലിയിലെ ക്രമസമാധാനം തകർച്ചയെ വിമർശിച്ച് രംഗത്ത് വന്നു. രാജ്യതലസ്ഥാനത്ത് ഒരു മുൻ മുഖ്യമന്ത്രിക്ക് സുരക്ഷ ഇല്ലെങ്കിൽ പിന്നെ സാധാരണക്കാരന് എന്തു സുരക്ഷയാണ് ഉണ്ടാവുക എന്ന ചോദ്യം എഎപി നേതാക്കൾ ഉയർത്തി.
എന്നാൽ ഇതാദ്യമായ എല്ലാ കെജ്രിവാളിന് നേരെ ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്. 2016ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹത്തിന്റെ ശരീരത്തിൽ മഷി ഒഴിച്ചിരുന്നു. സ്ഥലത്ത് മരിച്ച ഒരു എഎപി നേതാവിന്റെ വീട്ടിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയപ്പോൾ ആയിരുന്നു ഈ സംഭവം. 2013ൽ രാഷ്ട്രീയത്തിലിറങ്ങിയ കെജ്രിവാൾ പിന്നീട് പലപ്പോഴായി ഇത്തരം ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. ഇതിനു മുൻപ് ഈ വർഷം ഒക്ടോബറിൽ ആയിരുന്നു ദില്ലിയിൽ കെജ്രിവാളിനെതിരെ ആക്രമണം നടന്നത്. ആം ആദ്മി പാർട്ടിയുടെ റാലിക്കിടെയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.
Story Highlights : Man throws liquid on former CM Arvind Kejriwal in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here