Advertisement

സ്ത്രീകൾ ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങി; ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ട്വന്റിഫോർ

3 days ago
Google News 2 minutes Read

ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ട്വന്റിഫോർ. ചിലർ ഒരേസമയം വിധവാപെൻഷനും അവിവാഹിതർക്കുള്ള പെൻഷനും വാങ്ങിയെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. മരിച്ചവരുടെ പേരിൽ ദീർഘകാലം ക്ഷേമപെൻഷൻ വിതരണം ചെയ്തെന്നും കണ്ടെത്തലുണ്ട്.

സർക്കാർ ജീവനക്കാരിൽ ഒതുങ്ങില്ല സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് കഥകൾ. 2023 സെപ്റ്റംബർ C& AG സമർപ്പിച്ചു റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകൾ . സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകൾ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാതെ ദീർഘ കാലം അവരുടെ പേരിൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു . മരിച്ചവരുടെ പട്ടികയിലെ 4039 പേരുകൾ പരിശോധിച്ചതിൽ 1698 പേർക്കും പെന്‍ഷന്‍ വിതരണം ചെയ്തായി കണ്ടെത്തി. ഇത്തരത്തിൽ മാത്രം നഷ്ടം 2.63 കോടി രൂപ നഷ്ടമുണ്ടായി .

മാതമല്ല ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്ന വനിതകൾ ഉണ്ടെന്നും കണ്ടെത്തി. ഇത്തരത്തില്‍ 13 കേസുകളാണ് കണ്ടെത്തയിത്. ഭർത്താവ് മരിക്കാത്തവരും, വിവാഹ മോചിതർ ആകാത്തവരും വരെ വിധവാ പെൻഷൻ പട്ടികയിൽ കടന്നു കൂടി. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ മാത്രം നഷ്ടം 1.8 കോടി രൂപ .നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകൾ കണ്ടെത്തിയത്.

Story Highlights : More details of welfare pension fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here