Advertisement

ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം ഭക്തർ ദർശനം നടത്തി

November 30, 2024
Google News 1 minute Read

ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർ അതിൽ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ ദർശനം നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ഭൂരിഭാ​ഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 80,984 തീർത്ഥാടകരാണ് ദർശനം നടത്തിയത്.ഇന്നലെ വരെ 10 ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ വർ‌ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ എത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്പോട്ട് ബുക്കിം​ഗ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വരുമാനത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവാണുള്ളത്. ആദ്യ 12 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 63 കോടിയാണ് വരുമാനം.

Story Highlights : Sabarimala Pilgrims Heavy Rush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here