Advertisement

‘ജീവിതത്തിലാദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നു, മധുരമുള്ള ഓര്‍മ ഇന്നും ഭദ്രം’: സുരേഷ് ഗോപി

November 30, 2024
Google News 1 minute Read

കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിൽ കാണുന്നത്.

‘മധുരമുള്ള ഓര്‍മ്മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം’, എന്നാണ് സുരേഷ് ഗോപി ചിത്രത്തിനു അടിക്കുറിപ്പു നൽകിയത്

അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും വൈറലായിരുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം കായലിനും കടലിനും നടുവിൽ സ്ഥിതി ചെയ്യുന്ന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

‘പേരാലിൽ മണി കെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുതു വണങ്ങി ഒരു സായാഹ്നം’ എന്ന കുറിപ്പോടെയാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

Story Highlights : suresh gopis emotional tribute to father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here