‘ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല’; യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി
യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല. എവിടെയാണ് ചര്‍ച്ച നടന്നതെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്നും പറയണം. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നും സ്റ്റീഫന്‍ ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റബ്ബര്‍ ബോര്‍ഡിന് മുന്നില്‍ ഒരു വലിയ സമരം നടന്നിരുന്നല്ലോ. വലിയ ജനകീയ പങ്കാളിത്തമാണ് ഈ സമരത്തില്‍ ഉണ്ടായത്. അതെല്ലാം വച്ച് നോക്കുമ്പോള്‍ ചില ആളുകള്‍ക്കുണ്ടായ ഭയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത പടച്ചു വിട്ടത് എന്നാണ് പറയാനുള്ളത്. ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പിന്നെന്തിനാണ് അടിസ്ഥാന രഹിതമായ വാര്‍ത്ത സൃഷ്ടിക്കുന്നത്. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായേ ഈ വാര്‍ത്തകളെ കാണാന്‍ സാധിക്കൂ – അദ്ദേഹം വ്യക്തമാക്കി. പിന്നില്‍ കോണ്‍ഗ്രസിലെ ചില ആളുകളെന്നാണ്് ആരോപണം. ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരാരും മുന്നണിയില്‍ നിന്ന് പുറത്തായപ്പോള്‍ ഒപ്പം നിന്നില്ലെന്ന് സ്റ്റീഫന്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.
യുഡിഎഫില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും അന്ന് തന്നെ അതില്‍ ചിലര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. അന്ന് പിന്നില്‍ നിന്ന് കളികണ്ടവരാണ് ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നില്‍ എന്നൊരു സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാടിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാണ് ഒരു ഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ പ്രതികരിച്ചത്. അതേസമയം, കേരള കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുഡിഎഫ് നേതൃത്വവും രംഗത്ത്. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിന്റെ ഭാഗമാക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്നും മുന്നണി നേതൃത്വം വ്യക്തമാക്കി.
Story Highlights : Kerala Congress (M) won’t rejoin UDF: Stephen George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here