‘കേട്ടതൊന്നുമല്ല എമ്പുരാൻ, അതുക്കും മേലെ’, ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്: മോഹൻലാല്‍

മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. ‘കേട്ടതൊന്നുമല്ല എമ്പുരാൻ, അതുക്കും മേലെയെന്ന് മോഹൻലാല്‍ ഫേസ്ബുക്കിൽ കുറിച്ചു. ഒരു നടനെന്ന നിലയില്‍ എമ്പുരാനിലെ കഥാപാത്രം പ്രത്യേകതയുള്ളതാണെന്നും മോഹൻലാല്‍ വ്യക്തമാക്കുന്നു. സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാല്‍ അഭിനന്ദിച്ചു. പ്രേക്ഷകരോടും മോഹൻലാല്‍ നന്ദി പറയുന്നു.
UK, USA, UAE എന്നിവയുൾപ്പെടെ 4 രാജ്യങ്ങളിലൂടെയും 14 മാസത്തെ അവിശ്വസനീയമായ യാത്ര. പൃഥ്വിരാജ് സുകുമാരൻ്റെ ക്രിയാത്മകത ഓരോ ഫ്രെയിമിനെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ ചിത്രത്തിൻ്റെ മാന്ത്രികത. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദിയെന്നും മോഹൻലാൽ കുറിച്ചു.
ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആൻ്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ ശ്രീ.സുഭാസ്‌കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയ്ക്ക് ജീവൻ നൽകുന്ന അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
L2 ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, ഇത് ഞാൻ എപ്പോഴും അമൂല്യമായി കരുതും. ഞങ്ങളുടെ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും വഴിയുടെ ഓരോ ഘട്ടത്തിലും ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. തുടരുക – ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ടെന്നും മോഹൻലാൽ കുറിച്ചു.
കേട്ടതൊന്നുമല്ല എമ്പുരാനെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് എമ്പുരാൻ സിനിമയുടെ അപ്‍ഡേറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പൂര്‍ത്തിയായെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരനും നടൻ മോഹൻലാലും അറിയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോള്‍ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
Story Highlights : Mohanlal Praises L2E Movie Shoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here