Advertisement

‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ, ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം; എയ്ഡ്‌സ് ദിന സന്ദേശവുമായി മുഖ്യമന്ത്രി

December 1, 2024
Google News 2 minutes Read

ലോക എയ്ഡ്സ് ദിനത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും എന്നാൽ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാൻ പോവുകയാണ് എന്നും മുഖ്യമന്ത്രി കുറിച്ചു. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാൻ പോവുകയാണ്. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ. 2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് നാം പരിശ്രമിക്കുന്നത്. എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ഇതിലെ ആദ്യ ഭാഗം കൊണ്ടുദ്ദേശിക്കുന്നത്. അണുബാധ കണ്ടെത്തിയവരില്‍ 95 ശതമാനം പേർക്കും എ.ആര്‍.ടി. ചികിത്സയ്ക്ക് ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിൽ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ഭാഗം അർത്ഥമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തേയും ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെയുമെത്തിയിരിക്കുന്നു. ബൃഹത്തായ ഈ കർമപദ്ധതി വിജയത്തിലേക്കെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

എച്ച്.ഐ.വി ബാധിതരുടെ സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും കേരളത്തിൽ എച്ച്.ഐ.വി അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിവിധ ഇടപെടലുകൾ നടത്തിവരികയാണ് സർക്കാർ. ഒത്തൊരുമിച്ചു കൊണ്ട് നമുക്കീ രോഗത്തെ ചെറുക്കാം.

Story Highlights : Pinarayi Vijayan post about world AIDS day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here