Advertisement

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്ന് മോഹന്‍ ഭഗവത്, നിയന്ത്രണം വേണമെന്ന് മോദി; ആര് പറയുന്നതാണ് ശരിയായ നിലപാടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍

December 1, 2024
Google News 1 minute Read
sandeep

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനില്‍ക്കാന്‍ മൂന്നു കുട്ടികള്‍ വരെ ഒരു കുടുംബത്തിന് വേണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. ജനസംഖ്യ നിയന്ത്രണം ആവശ്യമില്ലെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെയും ജനസംഖ്യ നിയന്ത്രണം വേണമെന്ന നരേന്ദ്ര മോദിയുടെയും നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഫോസ്ബുക്ക് കുറിപ്പ്. പ്രധാനമന്ത്രി പറയുന്നതാണോ ആര്‍എസ്എസ് സര്‍ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട് എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. തന്നെ ഫോളോ ചെയ്യുന്നവരുടെ അഭിപ്രായവും സന്ദീപ് തേടിയിട്ടുണ്ട്.

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാന്‍ കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ‘കാതലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണെന്ന് കണക്കുകള്‍ പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനില്‍ക്കാന്‍ മൂന്നു കുട്ടികള്‍ വരെ ഒരു കുടുംബത്തിന് വേണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് പറയുന്നു.

എന്നാല്‍ വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. പ്രധാനമന്ത്രി പറയുന്നതാണോ ആര്‍എസ്എസ് സര്‍ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട് ?

നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ( അക്കാദമിക് പര്‍പ്പസ് )

Story Highlights : Sandeep Varier facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here