Advertisement

‘പ്രിയങ്ക ഇന്ത്യയുടെ പ്രതീക്ഷയാണ്, നാളെ കോൺഗ്രസിൻ്റെതാണ്’: സന്ദീപ് വാര്യർ

December 1, 2024
1 minute Read

പ്രിയങ്ക ഗാന്ധിക്കൊപ്പം ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പ്രിയങ്ക ഗാന്ധിക്കും, വായനാട് എംഎൽഎ ടി സിദ്ദിഖിനൊപ്പമുള്ള ചിത്രമാണ് സന്ദീപ് വാര്യർ പങ്കുവച്ചത്. വായനാട്ടിലെ പൊതുവേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഇന്ത്യയുടെ പ്രതീക്ഷയാണ് പ്രിയങ്ക ഗാന്ധിയെന്ന് സന്ദീപ് വാര്യര്‍. നാളെ കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയുമാണെന്ന് പ്രിയങ്കയുടെ ചിത്രം പങ്കുവച്ച് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ ദിവസം സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തന്നെ വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു.

എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, രാഷട്രീയത്തിലും ഈ യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Story Highlights : Sandeep Warrier Praises Priyanka Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top