Advertisement

പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്‌ത യുവാവിന് അപകടം

December 1, 2024
1 minute Read

മലപ്പുറം എടപ്പാളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്.

യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തിൽ റോഡിൽ നിൽക്കുകയായിരുന്നു.

അതുവഴി സ്‌കൂട്ടറിൽ വന്ന ബൈക്ക് യാത്രികൻ വളരെ പെട്ടെന്ന് ഷൈൻ ടോം ചാക്കോയെ കാണുന്നു. ഉടൻ പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്യുകയായിരുന്നു. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായത്.

ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും സമീപവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. യുവവാവ് പരിശോധനകൾ കഴിഞ്ഞ് ആശുപത്രി വിട്ട ശേഷമാണ് ഷൈൻ ടോം ചാക്കോയും ലൊക്കേഷനിലേക്ക് മടങ്ങിയത്.

Story Highlights : Shine tom chacko police movie accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top