Advertisement

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

December 2, 2024
2 minutes Read

നാട്ടിൻപുറത്തെ ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖം നാസ്‌ലിൻ സലിം നായികയാവുന്നു.

ഇതിന് മുന്‍പ് നടന്‍ എന്ന നിലയില്‍ സക്കറിയ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നായകനായി എത്തുന്നത് ആദ്യമായാണ്. വൈറസ്, തമാശ എന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് സക്കറിയ കാഴ്ച്ചവെച്ചത്. സംവിധായകന്‍ എന്ന നിലയിൽ സക്കറിയയുടെ പേര് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുക ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ്. സക്കറിയയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്.

ആഷിഫ് കക്കോടിയാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ സക്കറിയക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ​

Story Highlights : Communist Pacha Adhava Appa first look poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top