പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തണം; ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ ആപ്പ്

ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്‍ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും.
അതേസമയം സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന വാർത്ത പുറത്തുവന്നിരുന്നു. സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തൽ. ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.
Read Also: ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കൂടുതല്‍ ഉദ്യോഗസ്ഥർ തലസ്ഥാന നഗരത്തില്‍
പെൻഷൻ വിതരണത്തിനായി വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും. ഇതിന് ഫെയ്സ് ഓതൻറിക്കേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിനും വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ നിർബന്ധമാക്കുന്നതിനും ആലോചനയുണ്ട്. ക്ഷേമപെൻഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ സർക്കാർ ആലോചനയിലുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.
Story Highlights : App to prevent welfare pension fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here