Advertisement

അമേരിക്കൻ വൈസ് പ്രസിഡന്റാകാൻ ഇന്ത്യയുടെ മരുമകൻ; കുടുംബ ചിത്രം വൈറൽ

December 3, 2024
2 minutes Read

അടുത്ത മാസം അമേരിക്കയുടെ വൈസ് പ്രെസിഡന്റായി ചുമതലയേൽക്കാനിരിക്കുന്ന JD വാൻസിന്റെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്. തന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിന്റെ കുടുംബത്തിനോടൊപ്പം JD വാൻസ്‌ നിൽക്കുന്നതായിരുന്നു ആ ചിത്രം. പരമ്പരാഗത ഭാരതീയ വസ്ത്രങ്ങൾ ധരിച്ച 21പേരടങ്ങിയ കുടുംബത്തിനോടൊപ്പം വാൻസ്‌ തന്റെ മകനെ തോളിൽ വെച്ച് കൊണ്ട് അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. പ്രസിഡന്റ് ഡൊനാൾഡ് ട്രംപിന്റ്‌റെ വിശ്വസ്തനായ വാൻസ്‌ മുൻപ് വംശീയമായ ആധിക്ഷേപങ്ങൾ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ളതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ചർച്ചയാകുന്നത്.

അമേരിക്കക്കാർ അവധി ദിനങ്ങളിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നടത്താറുള്ള താങ്ക്സ് ഗിവിങ് ഡിന്നർ ആസ്വദിക്കുകയിരുന്നു ഇവർ. 1980 കളിൽ ആന്ധ്രാപ്രദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഉഷ വാൻസിന്റെ മാതാപിതാക്കൾ. ‘താങ്ക്സ് ഗിവിംഗിൽ ജെഡി വാൻസ്’ കണ്ടിട്ട് ഒരു വമ്പൻ ഇന്ത്യൻ വിവാഹ ചടങ്ങ് പോലെ തോന്നി എന്ന ക്യാപ്ഷ്യനോടെ, സിലിക്കൺ വാലി ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ആശാ ജഡേജ മോത്‌വാനിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

പോസ്റ്റ് വൈറലായതോടെ വാൻസിനെ അഭിനന്ദിച്ച് നിരവധി കമന്റുകൾ വന്നു തുടങ്ങി. “വാൻസിന്റെ മകൻ തീർത്തും ഒരു ഇന്ത്യൻ ശൈലിയിലാണ് അദ്ദേഹത്തിന്റെ തോളിൽ ഇരിക്കുന്നത്” എന്നും, “ജെഡിക്ക് യഥാർത്ഥ കുടുംബത്തെ കുറിച്ച് ബോധം ലഭിചു എന്നും, ഇന്ത്യൻ സംസ്‌കാരവുമായി, പ്രത്യേകിച്ച് പഴയ തലമുറയുമായി പൊരുത്തപ്പെടാൻ പുറത്തുനിന്നുള്ള ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും എന്നിട്ടും ഭാര്യയുടെ ഇന്ത്യൻ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചതിൽ അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നുമെല്ലാം കമന്റുകൾ വന്നു.

Story Highlights : JD Vance with wife Usha’s Indian family goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top