Advertisement

യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

December 4, 2024
Google News 2 minutes Read

കൊല്ലം ചെമ്മാമുക്കിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിലയും പത്മരാജനും തമ്മിൽ നിലനിന്നിരുന്ന കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. ഇരുവരുടെയും ബന്ധുക്കളുടെ ഉൾപ്പടെ മൊഴി രേഖപ്പെടുത്തും.

വൈദ്യ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം. അനിലയുടെ പോസ്റ്റ്മോർട്ടം നടപടികളും ഇന്ന് തന്നെ പൂർത്തിയാക്കും. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.

Read Also: കാറില്‍ പോവുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തീ പടർന്നതോടെ സോണി കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊ ലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Story Highlights : Accused arrested in of setting fire to the woman in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here