Advertisement

അകാലിദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ വധശ്രമം

December 4, 2024
2 minutes Read
golden

അകാലിദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ കവാടത്തിൽവെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. രണ്ട് തവണയാണ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ വെടിവെപ്പുണ്ടായത്. സിഖ് വിഘടനവാദ സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലിലെ (ബികെഐ) പ്രവർത്തകൻ നരേൻ സിംഗ് ചൗരയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടത്തിയത്. അംഗരക്ഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സുഖ്ബീർ സിം​ഗ് ബാദൽ രക്ഷപെട്ടത്. ആക്രമിയെ കീഴടക്കി. വെടിവെപ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിം​ഗ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.

സിഖ് സമുദായത്തിൻ്റെ മത കോടതിയായ അകാൽ തഖ്ത് വിധിച്ച ‘തൻഖാ’ ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദൽ.വെടിയുതിർത്ത നരേൻ സിംഗ് ചൗര ഖലിസ്ഥാൻ ലിബറേഷൻ ആർമി എന്നൊരു സംഘടന സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡസൻ തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടന പങ്കെടുത്തിട്ടുണ്ടെന്ന കേസുകളും യുഎപിഎയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അഞ്ചുവർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ചൗര 2018ൽ പുറത്തിറങ്ങുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപ സമയത്ത് അതിർത്തി കടന്നുള്ള ആയുധം കടത്തലിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. 1981-ലെ എയർ ഇന്ത്യ ഫ്ലൈറ്റ് റാഞ്ചലിന് പിന്നിൽ ബബ്ബർ ഖൽസ സംഘടനയായിരുന്നു.

Story Highlights : Ex-terrorist opens fire at Akali Dal’s Sukhbir Singh Badal at Golden Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top