സുവർണ്ണ ക്ഷേത്രത്തിൽ തീർത്ഥാടകരെ ഇരുമ്പ് പൈപ്പ്‌കൊണ്ട് ആക്രമിച്ചു; 5 പേർക്ക് പരുക്ക്, ഒരാൾ പിടിയിൽ

പഞ്ചാബ് സുവർണ്ണ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ അമൃത്സറിലെ ഗുരു രാംദാസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also: ഹോളി ആഘോഷത്തിന് ശേഷം നദിയിൽ കുളിക്കാൻ ഇറങ്ങി; മഹാരാഷ്ട്രയിൽ 4 പേർ മുങ്ങിമരിച്ചു
സുവർണ്ണ ക്ഷേത്ര പരിസരത്ത് തീർത്ഥാടകരുടെ താമസ കേന്ദ്രമായ ശ്രീ ഗുരു രാംദാസ് ജി നിവാസിൽ ആണ് സംഭവം. ആക്രമിച്ച ആളെയും ഒപ്പം ഉണ്ടായിരുന്നവരെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അംഗങ്ങളാണ് പൊലീസിന് കൈമാറിയത്. പ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Story Highlights : Man attacks pilgrims with iron pipes inside Golden Temple in Amritsar, five injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here