Advertisement

പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ടീകോം; കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കും

December 4, 2024
Google News 1 minute Read

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കും. പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ടീകോം ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് പദ്ധതിക്കായി കൈമാറിയ മുഴുവൻ ഭൂമിയും തിരിച്ചെടുക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാ‍ർശ പരിഗണിച്ചാണ് തീരുമാനം.

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പദ്ധതിയാണ് ഇല്ലാതാകുന്നത്.
തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു.

ടീ കോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കും. ഇതിനായി നിരീക്ഷകനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ശിപാർശകൾ കൈമാറാൻ ഐടി മിഷൻ ഡയരക്ടർ, ഇൻഫോപാർക്ക് സിഇഒ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡി എന്നിവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2004-2006 ഉമ്മൻചാണ്ടി സർക്കാരിൻെറ കാലത്ത് മുന്നോട്ട് വെച്ച പദ്ധതിയാണ് സ്മാർട്ട് സിറ്റി.പ്രതിപക്ഷം റിയൽ എസ്റ്റേറ്റ് കച്ചവടം ആരോപിച്ചതോടെയാണ് പദ്ധതി വിവാദമായി മാറിയത്. 2006ലെ വി.എസ് സർക്കാരിൻെറ കാലത്താണ് പദ്ധതിക്ക് വേണ്ടി ടീകോമുമായി കരാർ ഒപ്പുവെക്കുന്നത്.

Story Highlights : Kerala govt tecom investments Kochi smart city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here