ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്.
മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു .
എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു.
കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Story Highlights : Policemen suspended on bribe charge Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here