Advertisement

‘സംഭലിൽ പോകാൻ ആഗ്രഹിച്ചു, പക്ഷെ യുപി പൊലീസ് അനുവദിച്ചില്ല, പോരാട്ടം തുടരും’; രാഹുൽ ഗാന്ധി

December 4, 2024
Google News 2 minutes Read

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു എന്നാണ് രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി ഗാസിപ്പൂരിൽ പറഞ്ഞത്. സംഭലിൽ പോകാൻ ആഗ്രഹിച്ചു, പക്ഷെ യുപി പൊലീസ് അനുവദിച്ചില്ല. പ്രതിപക്ഷനേതാവെന്ന അവകാശം ലംഘിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

യുപി ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്.

Story Highlights : rahul gandi not given permission to go to sambhal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here