വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്. (Vande bharat train got stuck near Shoranur)
ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് 6.45 ആയിട്ടും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.
Read Also: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌ത രാഹുലിന് നീല ട്രോളി ബാഗ് സമ്മാനം നൽകി സ്പീക്കർ
ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാലാണ് ട്രെയിന്‍ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തത്. ഉടന്‍ തന്നെ യാത്ര തുടരാനാകുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
Story Highlights : Vande bharat train got stuck near Shoranur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here