Advertisement

ശബരിമല സന്നിധാനത്തെ അനധികൃത താമസം; ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ കുമാറിനെതിരെ ഹൈക്കോടതി ഉത്തരവ്

December 5, 2024
Google News 1 minute Read
suni swami

ശബരിമല സന്നിധാനത്തെ അനധികൃത താമസത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ കുമാറിനെതിരെ ഹൈക്കോടതി ഉത്തരവ്.പത്ത് വര്‍ഷമായി റൂം കൈവശം വച്ചത് നിയമപരമായി അനുവദിക്കാനാകlല്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീകോവിലിനു മുന്നില്‍ ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കുന്നതും അവസാനിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. അനുവദനീയമായ രീതിയിലല്ലാതെ മുറി ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇയാളുടെ ദര്‍ശനം വെര്‍ച്ച്വല്‍ ക്യൂ മുഖേനയാകണം. ദേവസ്വവും പോലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവുണ്ട്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.

Read Also: ആന എഴുന്നള്ളിപ്പില്‍ നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്ന് സിപിഐ; ആഘോഷ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമാകുന്നതില്‍ ആശങ്ക

ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം നമ്പര്‍ മുറി പത്ത് വര്‍ഷമായി സുനി സ്വാമി എന്നറിയപ്പെടുന്ന സുനില്‍ കുമാറാണ് ഉപയോഗിക്കുന്നത്. ഡോണര്‍ മുറികളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം സൗജന്യമായും പത്ത് ദിവസം വാടക നല്‍കിയും താമസിക്കാം. എന്നാല്‍ വര്‍ഷങ്ങളോളം കൈവശംവെയ്ക്കാന്‍ ഡോണര്‍ കരാറില്‍ വ്യവസ്ഥയില്ല. ഡോണര്‍ കരാറിലെ അനുവദനീയമായ ദിവസത്തില്‍ കൂടുതല്‍ താമസം പാടില്ലെന്നും പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights : High Court against Suni Swami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here