Advertisement

‘ഉരുക്ക് മുഷ്ടി പ്രയോഗിക്കണം’; ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിൽപ്പന നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി

December 5, 2024
Google News 2 minutes Read

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം.

അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആരോഗ്യ – റവന്യു വിഭാഗം ,ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സ്ക്വാഡ്‌ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമാണെന്നാണ് കളക്ടർ അറിയിച്ചത്.

കൊല്ലം ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Story Highlights : High Court criticizes sale of substandard food at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here