എടുത്ത പത്തിൽ ഒന്ന് ഭാഗ്യ ടിക്കറ്റ്; പൂജ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്

പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്. 10 ടിക്കറ്റാണ് ഇയാൾ എടുത്തിരുന്നത്. ആറുകോടി 18 ലക്ഷം രൂപയാണ് ദിനേശ് കുമാറിന് ലഭിക്കുക.
Read Also: കൊടകര കുഴൽപ്പണക്കേസ് ; അന്വേഷണം അവസാന ഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്‍കുമെന്ന് ഇഡി ഹൈക്കോടതിയില്‍
കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.
Story Highlights : Pooja bumper first prize to Dineshkumar native of karunagapally Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here