വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം; പാളയം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടി
തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. ഇതിന് പിന്നാലെ റോഡിന്റെ ഒരു വശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമാണ് റോഡ് കൈയ്യേറി സ്റ്റേജ് കെട്ടിയത്. കോടതി ഭാഗത്ത് നിന്ന് വഞ്ചിയൂര്‍ ജംങ്ഷനിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്താണ് സ്‌റ്റേജ്.
വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനമാണ് നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇതിന് വേണ്ടിയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. കെപിസിസിയുടെ നാടമകടക്കം ഈ സ്റ്റേജിലാണ് നടക്കുക.
Story Highlights : Road blocked for CPIM area sammelanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here