Advertisement

‘തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീസ് കുറയ്ക്കണം’, കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി

December 5, 2024
2 minutes Read

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി. തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു.

സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു. ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇത് പൊതുജന പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കിടയിൽ വിവിധ വിഷയങ്ങളിൽ ഏകോപനം ഉണ്ടാക്കുവാൻ ഉപകരിക്കും. വിമാനത്താവളങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് ഉപയോഗപ്രദമായ ഒരു ഫോറം നൽകുകയും ചെയ്യും.

സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, വർദ്ധിച്ച യൂസർ ഫീസ് സാധാരണ യാത്രക്കാരുടെ മേൽ അധിക ഭാരം സൃഷ്ടിക്കുന്നു.

നിലവിൽ തിരുവനന്തപുരത്തുള്ള മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു അന്താരാഷ്ട്ര വിമാനം പിടിക്കാൻ കൊച്ചിയിലേക്ക് പോകാൻ ടാക്സി വാടകയ്ക്ക് എടുക്കുന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർഫീ നൽകി യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരം എന്ന അവസ്ഥയാണ്.

നിലവിൽ കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി, തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങൾക്ക് കൂടി നൽകേണ്ടതിൻ്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂർ, മംഗലാപുരം തുടങ്ങി സ്ഥലങ്ങളെക്കുള്ള ഫ്‌ളൈറ്റുകളം തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് – കണ്ണൂർ, വിമാനത്താവളങ്ങൾ തമ്മിൽ ബന്ധപെടുത്തിയും ഉഡാൻ പദ്ധതി പ്രകാരം ചെയ്യാവുന്നതാണ്.

അങ്ങനെ ചെയ്താൽ ഉഡാൻ സ്കീമിന് കീഴിലുള്ള മിതമായ സബ്‌സിഡിയിൽ നിന്ന് പ്രയോജനം നേടാൻ എയർലൈനുകൾ തീർച്ചയായും അത്തരം റൂട്ടുകളിൽ വിമാനങ്ങൾ ആരംഭിക്കാൻ തയ്യാറായേക്കുമെന്ന് ഡോ. ശശി തരൂർ പറഞ്ഞു. മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച ഏറെ സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു വെന്ന് ഡോ. ശശി തരൂർ എം പി. അറിയിച്ചു.

Story Highlights : Sashi Tharoor on tvm international airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top