Advertisement

സഹൃദയ വേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

December 5, 2024
Google News 2 minutes Read
sahrudaya vedi

പ്രമുഖ സാഹിത്യ-സാംസ്‌കാരികസംഘടനയായ സഹൃദയ വേദി 58-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ-സാഹിത്യ- ഭാഷ പത്രപ്രവര്‍ത്തനമേഖലകളില്‍ നല്‍കുന്ന പത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും.

ഡോ. പി.വി. കൃഷ്ണന്‍നായര്‍ (ഡോ. കെ.കെ. രാഹുലന്‍ സാംസ്‌കാരിക അവാര്‍ഡ്), ജോസ് പനച്ചിപ്പുറം (മലയാളമനോരമ, കോട്ടയം വി.കരുണാകരന്‍ നമ്പ്യാര്‍ എഡിറ്റര്‍ അവാര്‍ഡ്), ഡോ.സി.ടി. ഫ്രാന്‍സീസ്, തൊടുപുഴ (അര്‍ണോസ് പാതിരി സംസ്‌കൃതപ്രതിഭ അവാര്‍ഡ്) വി.ജി. തമ്പി (ഡോ. പി. നാരായണന്‍കുട്ടി നോവല്‍ അവാര്‍ഡ് ഗ്രന്ഥം: ഇദം പാരമിതം), പി.എന്‍. ഗോപീകൃഷ്ണന്‍ (പി.ടി.എല്‍. കവിത അവാര്‍ഡ്, ഗ്രന്ഥം കവിത മാംസഭോജിയാണ്), ഡോ. വര്‍ഗ്ഗീസ് ചാക്കോള (മുന്‍ ഡി.എം.ഒ. ഡോ. കെ. രാജഗോപാല്‍ ജനകീയ ഡോക്ടര്‍ അവാര്‍ഡ്), ഡോ. പി. ഭാനുമതി, അംഹ, തൃശൂര്‍ (മാര്‍ ജോസഫ് കുണ്ടുകുളം സേവന അവാര്‍ഡ്), കൊങ്ങോര്‍പ്പിള്ളി ശങ്കരനാരായണന്‍ നമ്പൂതിരി, ഗുരുവായൂര്‍ (പി.എസ്. വാരിയര്‍ കലാ അവാര്‍ഡ്- മികച്ച അക്ഷരശ്ലോക പ്രതിഭ) ഡോ. പി.എന്‍. സുനിത, ഷൊര്‍ണൂര്‍ (പ്രൊഫ. മരുമകന്‍ രാജ അദ്ധ്യാപക അവാര്‍ഡ്), എടപ്പാള്‍ സി. സുബ്രഹ്മണ്യന്‍ (ജോര്‍ജ്ജ് ഇമ്മട്ടി ശതാഭിഷേക ബാലസാഹിത്യ അവാര്‍ഡ്- ഗ്രന്ഥം: പഠിക്കാനുള്ള കഥകള്‍).

അവാര്‍ഡുകള്‍ ഡിസംബര്‍ 10 ന് ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് 3.30ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡുസമര്‍പ്പണ സമ്മേളനത്തില്‍ വെച്ച് മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ് സമ്മാനിക്കും. ഡോ. ദിവ്യ എസ്. അയ്യര്‍ IAS ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ജഡ്ജ് ഡോ. പി.എന്‍. വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ പ്രശസ്തി പത്രസമര്‍പ്പണവും നടത്തും. സെക്രട്ടറി ബേബി മൂക്കന്‍, ട്രഷറര്‍ രവി പുഷ്പഗിരി എന്നിവര്‍ സ്വാഗതവും നന്ദിയും പറയും.

രാവിലെ 9.30 ന് നടക്കുന്ന പ്രൊഫ. എ. ശ്രീധര മേനോന്‍ ജന്മശതാബ്ദി വര്‍ഷവും സെമിനാറും ഉദ്ഘാടനം എ.വി. ശ്രേയാംസ് കുമാര്‍ (മാതൃഭൂമി എം.ഡി.) നിര്‍വ്വഹിക്കും. ഡോ. ജോര്‍ജ്ജ് മേനാച്ചേരി, ഡോ. കുര്യാസ് കുമ്പളക്കുഴി, എം.പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

രാവിലെ 11ന് നടക്കുന്ന സഹൃദയവേദി അംഗങ്ങള്‍ക്കുള്ള അനുമോദന പുസ്തകപ്രകാശന സമ്മേളനത്തില്‍ പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, എം.എന്‍. ഗുണവര്‍ദ്ധനന്‍ ഐ.എ.എസ് എന്നീവര്‍ പങ്കെടുക്കും. ഫാ. ഡോ.ദേവസി പന്തല്ലൂക്കാരന്‍, പ്രൊഫ. വി.കെ. ലക്ഷ്മണന്‍ നായര്‍ എന്നിവരുടെ പുതിയ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യും. വിവിധ നിലകളില്‍ അനുമോദനത്തിന് അര്‍ഹരായ 25 അംഗങ്ങളെ ആദരിക്കും.

ഉച്ചക്കഴിഞ്ഞ് 2ന് നടക്കുന്ന കവി സമ്മേളനം പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും പ്രൊഫ. വി.എ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. ഇരുപതോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.

Story Highlights : Sahrudaya Vedi Awards announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here